മരുന്ന് വില കുറയ്ക്കാൻ പദ്ധതിയിട്ട് കുവൈത്ത്; ഊര്‍ജിത നടപടികൾ

  • 22/11/2024


കുവൈത്ത് സിറ്റി: ഗൾഫ് ഹെൽത്ത് കൗൺസിലിൽ മരുന്ന് വിലനിർണ്ണയത്തിനുള്ള ഗൾഫ് കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രാലയം. ഡ്രഗ് കൺട്രോൾ സെക്ടറിൽ ഡ്രഗ് പ്രൈസിംഗ് ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മരുന്നു വിലനിർണ്ണയ സമിതി കാലാകാലങ്ങളിൽ മരുന്നുകളുടെ വില കുറയ്ക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. നൂതന മരുന്നുകളുടെ പേറ്റന്‍റ് കാലഹരണപ്പെട്ടതാണ് മരുന്നുകളുടെ വില കുറയുന്നതിന് പിന്നിലെ പ്രധാന കാരണമെന്ന് മന്ത്രാലയം വിശദീകരിച്ചു. 

ഇത് രാജ്യത്തെയും മരുന്നുകളുടെ തരത്തെയും ആശ്രയിച്ച് 30 മുതൽ 80 ശതമാനം വരെ കുറയാൻ കാരണമാകുന്നു. പ്രാദേശിക വിപണിയിൽ നൂതനമല്ലാത്ത ജനറിക് മരുന്നുകളുടെയും ചികിത്സാ ബദലുകളുടെയും ലഭ്യത മത്സരം വർദ്ധിപ്പിക്കുകയും വില കുറയ്ക്കുകയും ചെയ്യുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു. പൗരന്മാരുടെയും പ്രവാസികളുടെയും ആവശ്യങ്ങൾക്ക് ന്യായമായ വിലയിൽ മരുന്നുകൾ ലഭ്യമാക്കുക, രോഗികളുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുക, സന്ദർശകർക്ക് ആവശ്യമായ മരുന്നുകൾ ന്യായമായ വിലയിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ചികിത്സാ ചെലവ് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമെന്നും വൃത്തങ്ങൾ പറഞ്ഞു.

Related News