സ്വദേശി വൽക്കരണം പൂർത്തിയാക്കാൻ കുവൈത്ത് എയർവേയ്‌സ്

  • 22/11/2024


കുവൈത്ത് സിറ്റി: അബ്‍ദുൾ മൊഹ്‌സെൻ അൽ ഫഖാൻ്റെ നേതൃത്വത്തിലുള്ള കുവൈത്ത് എയർവേയ്‌സ് കോർപ്പറേഷന്‍റെ (കെഎസി) ഡയറക്ടർ ബോർഡ് എൻജിനീയറിങ് മേഖലയിലെ ക്വാളിറ്റി ആൻഡ് ഇൻസ്‌പെക്‌ഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഡയറക്ടറായി എൻജിനിയര്‍ അലി അബു അൽ ബാനത്തിനെ നിയമിച്ചു. 2023 സെപ്തംബറിൽ ചുമതലയേറ്റ ഡയറക്‌ടർ ബോർഡ്, കൈമാറ്റം, നിയമനം, പ്രമോഷനുകൾ, പൊതു നിയമനങ്ങൾ എന്നിവ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനത്തിൻ്റെ കാലയളവിൻ്റെ അവസാനത്തിൽ ആരംഭിച്ച പ്രമോഷൻ ക്യാമ്പയിനിലൂടെ കെഎസിയിലെ എല്ലാ വർക്ക് കോറിഡോറുകളിലും അതിന്‍റെ പ്രവർത്തനങ്ങൾ സജീവമാക്കുന്നത് തുടരുകയാണ്. 

അതേസമയം, കുവൈത്തി എയര്‍വേയ്സില്‍ 2024-ന്‍റെ തുടക്കത്തിൽ പൗരന്മാരായ ജീവനക്കാരുടെ എണ്ണം 1,119ൽ എത്തി. 987 പുരുഷന്മാരും 132 സ്ത്രീകളും ഇതില്‍ ഉൾപ്പെടുന്നു. പ്രവാസി ജീവനക്കാരുടെ എണ്ണം 4,492 ആണ്. ഡയറക്ടർ ബോർഡിന് ഈ വ്യത്യാസത്തെക്കുറിച്ച് പൂർണ്ണമായ വ്യക്തതയുണ്ട്. പ്രമോഷൻ ക്യാമ്പയിനിലൂടെ സ്ഥാനങ്ങൾ സ്ക്രീനിംഗ് ചെയ്യുന്നതിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുടര്‍ന്ന് പുതിയ നിയമനങ്ങളിലൂടെ കൂടുതല്‍ പൗരന്മാരെ കമ്പനിയിലേക്ക് കൊണ്ട് വരും.

Related News