കുവൈത്തിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിൽ; പ്രചാരണം തള്ളി പരിസ്ഥിതി അതോറിറ്റി

  • 14/01/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിൽ എത്തിയെന്ന സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ പൂർണമായും തെറ്റാണെന്ന് കുവൈത്ത് എൻവയോൺമെൻ്റ് പ്രൊട്ടക്ഷൻ സൊസൈറ്റി മേധാവി ഡോ. വജ്ദാൻ അൽ അഖാബ്. എൻവയോൺമെൻ്റ് പബ്ലിക് അതോറിറ്റി (ഇപിഎ) ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകളോ പ്രസ്താവനകളോ നൽകിയിട്ടില്ലെന്ന് അൽ അഖാബ് വ്യക്തമാക്കി. വിദേശ നിരീക്ഷണ സൈറ്റുകളേക്കാൾ, ഇപിഎയുടെ വെബ്‌സൈറ്റ് പോലുള്ള വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കേണ്ടതിൻ്റെ പ്രാധാന്യം അവര്‍ ചൂണ്ടിക്കാട്ടി. ഈ വിദേശ സ്ഥാപനങ്ങളിൽ ചിലത് കുവൈത്തിന്‍റെ പരിസ്ഥിതിക്ക് വേണ്ടി കാലിബ്രേറ്റ് ചെയ്യാത്ത എയർ ക്വാളിറ്റി മോണിറ്ററിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും, ഇത് തെറ്റായ ഡാറ്റയും തെറ്റിദ്ധരിപ്പിക്കുന്ന സൂചകങ്ങളും ഉണ്ടാക്കുമെന്നും വജ്ദാൻ അൽ അഖാബ് സൂചിപ്പിച്ചു.

Related News