2024ൽ കുവൈത്തിലെ നിരത്തുകളിൽ പൊലിഞ്ഞത് 284 ജീവനുകൾ

  • 15/01/2025


കുവൈറ്റ് സിറ്റി : കഴിഞ്ഞ വർഷം ആകെ 1,926,320 ട്രാഫിക് നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകിയതായി ട്രാഫിക് വീക്ക് ആക്ടിവിറ്റീസ് കമ്മിറ്റി ചെയർമാൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദിയാദാൻ അൽ അജ്മി. 2024 ലെ റോഡപകടങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 284 പേർ മരണപ്പെട്ടുവെന്ന് ട്രാഫിക് ബോധവത്കരണ വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടർ, ലെഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ വിശദീകരിച്ചു. ആകെ 65991 അപകടങ്ങളാണ് 2024ൽ റിപ്പോർട്ട് ചെയ്തത്. ‍

2024 അവസാന പാദത്തിൽ രേഖപ്പെടുത്തിയ ലംഘനങ്ങളുടെ എണ്ണം, പ്രത്യേകിച്ച് ഒക്ടോബറിൽ, 22,232 എണ്ണമാണ്. നവംബറിൽ മൊത്തം ലംഘനങ്ങളുടെ എണ്ണം 12,117 ആയി കുറഞ്ഞു. എന്നാൽ, ഡിസംബറിൽ ഇത് 27,204 ലേക്ക് വർധിക്കുകയാണ് ഉണ്ടായത്. 2024-ൽ പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം 8,455 ആണ്. അതേസമയം പിടിച്ചെടുത്ത സൈക്കിളുകളുടെ എണ്ണം. 4,027 ആണ്. കഴിഞ്ഞ വർഷം ഗുരുതരമായ നിയമലംഘനം നടത്തിയതിന് 74 പ്രവാസികളെ നാടുകടത്തിയെന്നും ബു ഹസ്സൻ കൂട്ടിച്ചേർത്തു.

Related News