കുവൈത്തിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽനിന്ന് 1000 ദിനാറിന്റെ ആഭരണം മോഷണം പോയതായി യുവതിയുടെ പരാതി

  • 15/01/2025


കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടെ ബ്രേസ്‌ലെറ്റ് മോഷണം പോയതായി കുവൈത്തി വനിതയുടെ പരാതി 1000 ദിനാർ വിലമതിക്കുന്ന ബ്രേസ്‌ലെറ്റ് മോഷണം പോയെന്നാണ് പരാതിയിൽ പറയുന്നത്. തൻ്റെ പരാതിയിൽ, ബ്രേസ്‌ലെറ്റ് എങ്ങനെ മോഷ്ടിക്കപ്പെട്ടുവെന്നതിനെ കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങളൊന്നും ഇവർ വ്യക്തമാക്കിയിട്ടില്ല. ഹോട്ടലിൻ്റെ പൊതുസ്ഥലങ്ങളിൽ വച്ചാണോ അതോ തൻ്റെ ഹോട്ടൽ മുറിക്കുള്ളിൽ വച്ചാണോ മോഷണം നടന്നതെന്നതും വ്യക്തമല്ല. ഒരു മോഷണക്കേസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാൻ ഹോട്ടലിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിക്കുന്ന കാര്യവും അധികൃതർ പരിഗണിക്കുന്നുണ്ട്.

Related News