എൻ എം വിജയന്റെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

  • 15/01/2025

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ആത്മഹത്യയുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങളില്‍ എടുത്ത 3 കേസുകള്‍ ഉള്‍പ്പെടെ നാലു കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. നാളെ തന്നെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും.

ആത്മഹത്യ കേസില്‍ പ്രതികളായ ഐ സി ബാലകൃഷ്ണൻ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.കെ.ഗോപിനാഥൻ എന്നിവരുടെ ജാമ്യഹർജിയില്‍ നാളെയും വാദം തുടരും. കല്‍പറ്റ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിഭാഗത്തിന്റെ വാദമാണ് ഇന്നു നടന്നത്. ആത്മഹത്യയില്‍ ഐ.സി.ബാലകൃഷ്ണന് ബന്ധമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Related News