അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ; വെയര്‍ ഹൗസ് പൂട്ടിച്ചു

  • 15/01/2025


കുവൈത്ത് സിറ്റി: വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സാൽമിയ കേന്ദ്രത്തിലെ ഹവല്ലി മോണിറ്ററിംഗ് ടീം രാത്രി വൈകി നടത്തിയ പരിശോധനയിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരുകളെഴുതിയ വ്യാജ പെർഫ്യൂമുകൾ വിൽക്കുന്ന ഹവല്ലി ഗവർണറേറ്റിലെ വെയർഹൗസ് കണ്ടെത്തി. മന്ത്രാലയത്തിലെ കൊമേഴ്‌സ്യൽ കൺട്രോൾ ഡയറക്ടർ ഫൈസൽ അൽ അൻസാരിയുടെ മേൽനോട്ടത്തിൽ ത്രികക്ഷി സമിതി ടീം, മാൻപവർ ഉദ്യോഗസ്ഥർ, ജനറൽ ഫയർ ഡിപ്പാർട്ട്‌മെൻ്റിലെ ഇൻസ്‌പെക്ടർമാർ എന്നിവര്‍ ഒന്നിച്ചാണ് ഓപ്പറേഷൻ നടത്തിയത്. നിയമലംഘനങ്ങൾ രേഖപ്പെടുത്തിയ ശേഷം അഗ്നിശമന സേന ഉടൻ തന്നെ വെയർഹൗസ് അടപ്പിച്ചു. നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി.

Related News