ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമം പൂര്‍ത്തിയാക്കാൻ അവസരം; ഫെബ്രുവരി 1 മുതൽ പ്രവൃത്തി സമയത്തിൽ മാറ്റം

  • 15/01/2025


കുവൈത്ത് സിറ്റി: ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമം എല്ലാ ഗവർണറേറ്റുകളിലെയും വിരലടയാള കേന്ദ്രങ്ങളിൽ ആഴ്ചയിലുടനീളം തുടരുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ് അറിയിച്ചു. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാൻ അവസരം ഉണ്ടായിരിക്കുക. 2025 ജനുവരി അവസാനം വരെ ഈ അവസരം ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി 1 മുതൽ പ്രവൃത്തി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ സാധാരണ ഷെഡ്യൂളിലേക്ക് മാറും.

Related News