ഏറ്റ്‌ന അമേരിക്ക കരാര്‍; മുൻ മന്ത്രിയും അണ്ടർസെക്രട്ടറിയും ആരോഗ്യ മന്ത്രാലയത്തിന് നഷ്ടപരിഹാരം നൽകണം

  • 15/01/2025


കുവൈത്ത് സിറ്റി: ഏറ്റ്‌ന അമേരിക്ക കരാറുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾക്ക് മുൻ മന്ത്രിയും അണ്ടർസെക്രട്ടറിയും അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറിയും സംയുക്തമായി 88 മില്യൺ ഡോളർ ആരോഗ്യ മന്ത്രാലയത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. മന്ത്രാലയത്തിനും പൊതു ഫണ്ടുകൾക്കും സാമ്പത്തികമായി വലിയ നഷ്ടമാണ് കരാര്‍ കാരണം ഉണ്ടായത്. ആരോഗ്യ മന്ത്രാലയം പ്രതികളിൽ നിന്ന് 88.5 മില്യൺ ഡോളർ (അല്ലെങ്കിൽ കുവൈത്ത് ദിനാറിന് തുല്യമായത്) നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. കൂടാതെ, നിർണയിക്കാത്ത നാശനഷ്ടങ്ങൾക്കും നഷ്ടപ്പെട്ട അവസരങ്ങൾക്കും 5,001 കുവൈത്ത് ദിനാർ താൽക്കാലിക സിവിൽ നഷ്ടപരിഹാരവും വിധിച്ചിട്ടുണ്ട്. 2015 ജനുവരി നാലിന് ഒപ്പുവച്ച കരാറിൽ അംഗീകരിച്ച കമ്മീഷനിൽ അനധികൃതമായി 2.5 ശതമാനം അധികമായി ചേർത്തതാണ് കേസ്.

Related News