മുല്ലപ്പെരിയാറില്‍ കേരളത്തിന് നേട്ടം; അണക്കെട്ട് സുരക്ഷാ വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി

  • 16/01/2025

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിന് നേട്ടം. അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. ഇത് സംബന്ധിച്ച്‌ കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സുരക്ഷാകാര്യങ്ങളില്‍ നേരത്തെ തമിഴ്നാടിനായിരുന്നു മേല്‍ക്കൈ.

ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാനാണ് സമിതിയുടെ പുതിയ അധ്യക്ഷൻ. കേരളത്തിന്റെയും, തമിഴ്നാടിന്റേയും പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാണ്.

Related News