ജനുവരിയിൽ മാത്രം വിസ നിയമലംഘകരായ 509 പേർ കുവൈത്തിൽ അറസ്റ്റിൽ; 648 പേരെ നാടുകടത്തി

  • 16/01/2025


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദേശപ്രകാരം കുവൈത്തിലുടനീളം താമസ, തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം ഊർജിതമാക്കി. പുതുവർഷത്തിൻ്റെ തുടക്കം മുതൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 509 വ്യക്തികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും 648 പേരെ നാടുകടത്തുകയും ചെയ്തു. എല്ലാ ഗവർണറേറ്റുകളിലും സമഗ്രമായ സുരക്ഷാ വിന്യാസത്തിൻ്റെ ഭാഗമാണ് ഈ പ്രവർത്തനങ്ങൾ. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ റിപ്പോർട്ട് പ്രകാരം 2025 ജനുവരി 1 നും 2025 ജനുവരി 13 നും ഇടയിൽ രാജ്യവ്യാപകമായി 28 വിപുലമായ സുരക്ഷാ ക്യാമ്പയിനുകൾ നടത്തി. റെസിഡൻസി അല്ലെങ്കിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related News