ഗോപൻ സ്വാമിക്കായി പുതിയ സമാധിത്തറ ഒരുക്കി മക്കള്‍, തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മകൻ

  • 17/01/2025

നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തില്‍ ഗോപൻ സ്വാമിക്കായി പുതിയ സമാധിത്തറ ഒരുക്കി കുടുംബം. സമാധിത്തറ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ഗോപന്റെ മകൻ സനന്ദൻ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായ ഗോപന്റെ മൃതദേഹം നാമജപ ഘോഷയാത്രയോടെ ആറാലുംമൂട്ടിലെ വീട്ടിലെത്തിക്കുമെന്നും ശേഷം സംസ്കരിക്കുമെന്നും മകൻ പറഞ്ഞു.

വിവിധ മഠങ്ങളില്‍ നിന്നുളള സന്യാസിമാർ സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. നേരത്തെ നിർമ്മിച്ച സമാധിത്തറ പൊളിച്ചുനീക്കിയാണ് പുതിയ സമാധിത്തറ ഉണ്ടാക്കിയിട്ടുളളത്. വൈകിട്ട് നാല് മണിക്കാണ് സംസ്കാരം.

Related News