കുവൈറ്റ് വീണ്ടും കൊടും തണുപ്പിലേക്ക്

  • 18/01/2025

 


കുവൈറ്റ് സിറ്റി : കിഴക്കൻ യൂറോപ്പിൽ നിന്നുള്ള തണുത്ത കാറ്റും അസ്ഥിരമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശലും ഉൾപ്പെടുന്ന ഉയർന്ന  മർദ്ദമാണ് നിലവിൽ കുവൈറ്റിനെ ബാധിച്ചിരിക്കുന്നത്.

ഇന്ന് രാത്രി മുതൽ പ്രത്യേകിച്ച് കാർഷിക മേഖലകളിലും മരുഭൂമികളിലും താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ ആക്ടിംഗ് ഡയറക്ടർ ദേരാർ അൽ-അലി അറിയിച്ചു. ബുധനാഴ്ച വരെ പകൽ സമയത്ത് തണുപ്പും രാത്രിയിൽ വളരെ തണുപ്പും തുടരും, താപനില മൂന്ന് ഡിഗ്രി സെൽഷ്യസിൽ താഴെയായി താഴുമെന്നും കാർഷിക മേഖലകളിലും വരണ്ട പ്രദേശങ്ങളിലും മഞ്ഞ് രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Related News