ഫിലിപ്പിനോ തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കുന്നത് നിരോധിക്കാൻ ആലോചനയുമായി ഡിഎംഡബ്ല്യു

  • 18/01/2025


കുവൈത്ത് സിറ്റി: ഫിലിപ്പിനോ തൊഴിലാളികളെ കുവൈത്തിലേക്ക് തൊഴിലിന് അയക്കുന്നത് നിരോധിക്കാൻ ആലോചന. ഡാഫ്‌നി നക്കലബൻ, ജെന്നി അൽവാറാഡോ എന്നീ രണ്ട് ഒഎഫ്‌ഡബ്ല്യുമാരുടെ മരണത്തെത്തുടർന്ന് വിദേശ ഫിലിപ്പിനോ തൊഴിലാളികളെ (ഒഎഫ്‌ഡബ്ല്യു) കുവൈത്തിലേക്ക് അയക്കുന്നത് നിരോധിക്കു തിനുള്ള സാധ്യതകൾ കുടിയേറ്റ തൊഴിലാളി വകുപ്പ് (ഡിഎംഡബ്ല്യു) വിലയിരുത്തുകയാണ്. ഒക്ടോബറിൽ നകാലബാനെ കാണാതായതായി രണ്ടാമത്തെ തൊഴിലുടമ റിപ്പോർട്ട് ചെയ്യുകയും പിന്നീട് കുവൈത്തിലെ ഒരു വ്യക്തിയുടെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. അതേസമയം, ജോലിസ്ഥലത്ത് കൽക്കരി പുക ശ്വസിച്ചാണ് അൽവാറാഡോ മരിച്ചത്. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ കുവൈത്തിലേക്ക് അയക്കുന്നത് നിരോധിക്കാനുള്ള സാധ്യത പ്രസിഡൻ്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മൈഗ്രൻ്റ് വർക്കേഴ്സ് സെക്രട്ടറി ഹാൻസ് കാക്ഡാക് വെളിപ്പെടുത്തി.

Related News