പുകയില ഉൽപന്നങ്ങൾക്ക് സെലക്ടീവ് ടാക്‌സ് ചുമത്തുന്നത് ഫലപ്രദമായ മാർ​ഗമെന്ന് വിലയിരുത്തൽ

  • 18/01/2025


കുവൈത്ത് സിറ്റി: പുകയില ഉൽപന്നങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട നികുതി ചുമത്തേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കി പുകവലിക്കെതിരെയുള്ള ദേശീയ പരിപാടിയുടെ പ്രസിഡൻ്റും പബ്ലിക് ഹെൽത്ത് കൺസൾട്ടൻ്റും ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ എമർജൻസി ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടറുമായ ഡോ. അഹമ്മദ് അൽ ഷാത്തി, പുകവലിയെ ചെറുക്കുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള മാർ​ഗങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. പുകവലിയുടെ പ്രത്യക്ഷവും പരോക്ഷവുമായ പ്രത്യാഘാതങ്ങൾ കാരണം കുവൈത്തിലെ പുകയിലയുടെ സാമ്പത്തിക ചെലവ് പ്രതിവർഷം 419 ദശലക്ഷം ദിനാർ ആണ്. ഇത് ബജറ്റിൽ വലിയ ഭാരമാണ്. പുകവലിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിൽ സെലക്ടീവ് ടാക്‌സ് ചുമത്തുന്നത് ഫലപ്രദമായ മാർ​ഗമാണെന്നും ഉപഭോഗം കുറയ്ക്കൽ, പൊതുജനാരോഗ്യം മെച്ചപ്പെടുത്തൽ, സർക്കാർ വരുമാനം വർധിപ്പിക്കൽ, പുകവലി നിർത്തൽ പ്രോത്സാഹിപ്പിക്കൽ, ആരോഗ്യഭാരം കുറയ്ക്കൽ, അവബോധം വർദ്ധിപ്പിക്കൽ എന്നിവയുൾപ്പെടെ നിരവധി നേട്ടങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News