കുവൈത്ത് ആഭ്യന്തര മന്ത്രാലയം വാട്‌സ്ആപ്പിൽ ഔദ്യോഗിക വാർത്താ ചാനൽ ആരംഭിച്ചു

  • 19/01/2025


കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച വാട്‌സ്ആപ്പിൽ ഔദ്യോഗിക വാർത്താ ചാനൽ ആരംഭിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് എന്നിവരുടെ നിർദേശപ്രകാരമാണ് ഈ സംരംഭമെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ നാസർ ബൗസ്ലൈബ് അറിയിച്ചു. സുരക്ഷാ സ്ഥാപനം നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പൗരന്മാർക്കും താമസക്കാർക്കും വാർത്തകൾ കാര്യക്ഷമമായി എത്തിക്കുന്നതിന് ആധുനിക ആശയവിനിമയ രീതികളുമായി അപ്‌ഡേറ്റ് ചെയ്യാനുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് ബൗസ്ലൈബ് വ്യക്തമാക്കി.

Related News