കുവൈത്തിലെ ഗാർഹിക തൊഴിലാളി മേഖലയിൽ വലിയ പ്രതിസന്ധി വരുന്നു; മുന്നറിയിപ്പ്

  • 20/01/2025


കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി മേഖലയിൽ വരാനിരിക്കുന്ന പ്രതിസന്ധിയുടെ സൂചനകൾ വ്യക്തമാക്കി ഗാർഹിക തൊഴിലാളി കാര്യങ്ങളിൽ വിദഗ്ധനായ ബസ്സാം അൽ ഷമാരി. വരാനിരിക്കുന്ന റമദാനിനോട് അനുബന്ധിച്ച്, 105,000 ഗാർഹിക തൊഴിലാളികളുടെ കരാർ ഉടൻ കാലഹരണപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കുവൈത്തിലെ മൊത്തം സ്ത്രീ തൊഴിലാളികളുടെ 25 ശതമാനമാണ്. ഈ തൊഴിലാളികളിൽ ഒരു പ്രധാന ഭാഗം അവരുടെ കരാർ പുതുക്കുന്നതിനോ ജോലിയിൽ തുടരുന്നതിനോ താൽപ്പര്യം കാണിച്ചിട്ടില്ല. 

രാജ്യത്തേക്ക് പുതിയ ഗാർഹിക തൊഴിലാളികളുടെ വരവ് മന്ദഗതിയിലാണെന്നും ഇത് പ്രതിസന്ധി കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്നും അൽ ഷമ്മരി പറഞ്ഞു. ഗാർഹിക തൊഴിലാളികളുടെ ആവശ്യകതയിൽ നിലവിൽ കുത്തനെ വർധനയുണ്ടെന്നും എന്നാൽ വിതരണത്തിൽ വ്യക്തമായ കുറവുണ്ട്. വിദേശ റിക്രൂട്ട്‌മെൻ്റ് ഓഫീസുകളിൽ നിന്നുള്ള സഹകരണം കുറഞ്ഞതാണ് ലഭ്യമായ തൊഴിലാളികളുടെ അഭാവത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

Related News