ഫെബ്രുവരിയിൽ കുവൈത്തിൽ നടക്കാനിരിക്കുന്നത് വമ്പൻ സംഗീതനിശകൾ, ഗൾഫിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കും

  • 20/01/2025


കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരിയിൽ കൺസേർട്ട് സീസൺ ആരംഭിക്കാൻ ഇൻഫർമേഷൻ മന്ത്രാലയം ഒരുങ്ങുന്നു. ഈ വർഷത്തെ ഫെബ്രുവരി കുവൈത്ത് കൺസേർട്ടുകൾ സംഘടിപ്പിക്കുന്നതിന് ഒരു ആർട്ടിസ്റ്റിക് പ്രൊഡക്ഷൻ കമ്പനിയുമായി കരാർ ആകുന്നതിനുള്ള നടപടിക്രമങ്ങൾ മുന്നോട്ട് പോവുകയാണ്. പ്രമുഖ അറബ്, ഗൾഫ് കലാകാരന്മാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏഴ് സംഗീത കൺസേർട്ടുകൾ സംപ്രേക്ഷണം, റെക്കോർഡിംഗ്, സംപ്രേഷണാവകാശം എന്നിവ ഉറപ്പാക്കാൻ മന്ത്രാലയം ഒരു കമ്പനിയുമായി നേരിട്ട് കരാർ ഉണ്ടാക്കും. കരാറിൻ്റെ മൂല്യം ഏകദേശം 290,000 കവൈത്തി ദിനാർ ആണ്. ഇത് എല്ലാ പ്രക്ഷേപണ, റെക്കോർഡിംഗ് അവകാശങ്ങളും കുവൈത്ത് ടിവിയിൽ കൺസേർട്ടുകൾ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള അവകാശങ്ങളും ഉൾക്കൊള്ളുന്നു.

Related News