കുവൈത്തിലെ 30 ശതമാനം ഹൃദയസ്തംഭന രോഗികളും 45 വയസിന് താഴെയുള്ളവർ; പഠനം പുറത്ത്

  • 20/01/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ നിരവധി ആശുപത്രികളിൽ 18 മാസത്തിലേറെയായി 10,000 രോഗികളെ ഉൾപ്പെടുത്തി നടത്തിയ അക്യൂട്ട് കൊറോണറി സിൻഡ്രോമുകളെക്കുറിച്ചുള്ള പഠനത്തിൻ്റെ പ്രാഥമിക ഫലങ്ങൾ പുറത്ത്. 30 ശതമാനം ഹൃദയസ്തംഭന രോഗികളും 45 വയസിന് താഴെയുള്ളവരാണെന്നും 60 ശതമാനം രോഗികളും പ്രമേഹബാധിതരാണെന്നും പഠനത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട്, ഹൃദയത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളും ആശയങ്ങളും പഠനത്തിൽ നിന്ന് ലഭിച്ചതായി മുബാറക് അൽ കബീർ ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം തലവനും, കുവൈത്ത് ഹാർട്ട് അസോസിയേഷൻ ബോർഡ് അംഗവുമായ, കോളേജ് ഓഫ് മെഡിസിനിലെ കാർഡിയോളജി പ്രൊഫസറുമായ ഡോ. മുഹമ്മദ് സുബൈദ് പറഞ്ഞു. ഒരു ശതമാനം സ്ത്രീകൾക്ക് പ്രസവശേഷം ഹൃദയസ്തംഭനത്തിൻ്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായി സൂചിപ്പിക്കുന്നു. ഹൃദയസ്തംഭനത്തിനുള്ള ചികിത്സാ രീതികൾ മെച്ചപ്പെടുത്താനുള്ള കുവൈത്ത് ഹാർട്ട് അസോസിയേഷൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പഠനം.

Related News