മണി എക്‌സ്‌ചേഞ്ച് കവർച്ച; മുൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് 15 വർഷം തടവ്

  • 21/01/2025


കുവൈത്ത് സിറ്റി: ഫിന്‍റാസിലെ മണി എക്‌സ്‌ചേഞ്ച് ഓഫീസിൽ കവർച്ചയിലും മോഷണശ്രമത്തിലും പങ്കാളിയായതിന് മുൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് 15 വർഷം കഠിന തടവ്. കൗൺസിലർ മുതാബ് അൽ അർദിയുടെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഓഗസ്റ്റിൽ പ്രതികൾ ടാക്‌സി മോഷ്ടിച്ച് എക്‌സ്‌ചേഞ്ച് ഓഫീസ് കൊള്ളയടിക്കാൻ ശ്രമിച്ചതാണ് സംഭവം. തോക്ക് ചൂണ്ടി ഒരു ജീവനക്കാരനെ ഭീഷണിപ്പെടുത്തിയെങ്കിലും ആയുധം തകരാറിലായതിനാൽ കുറ്റകൃത്യം പൂർത്തിയാക്കാനായില്ല. മോഷ്ടിച്ച ടാക്സിയിലാണ് ഇയാൾ രക്ഷപ്പെട്ടത്. അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് റിപ്പോർട്ട് ലഭിച്ചയുടൻ വിപുലമായ അന്വേഷണം ആരംഭിച്ചു. തെളിവുകൾ ശേഖരിക്കുകയും നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. പ്രതിയെ അധികം വൈകാതെ പിടികൂടുകയും നടപടിക്രമങ്ങൾ ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയും തോക്ക് ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം  👇

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News