ആത്മഹത്യശ്രമം; ഗാര്‍ഹിക തൊഴിലാളിയെ നാടുകടത്തും

  • 22/01/2025


കുവൈത്ത് സിറ്റി: ആത്മഹത്യശ്രമവുമായി ബന്ധപ്പെട്ട് ഒരു ഗാര്‍ഹിക തൊഴിലാളിയെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു. ഈ സംഭവം ഗാര്‍ഹിക തൊഴിലാളിയെ നാടുകടത്തുന്നതിലേക്ക് നയിച്ചേക്കാം. കുവൈത്തിലെ അൽ സലാം ഏരിയയിലെ സ്‌പോൺസറുടെ വസതിയിൽ തൊഴിലാളി ആത്മഹത്യാശ്രമം നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ജാഗ്രതാ നിർദേശം ലഭിച്ചയുടൻ സുരക്ഷാ പട്രോളിംഗ് സംഘത്തെ ഉടൻ തന്നെ സ്ഥലത്തേക്ക് അയച്ചു. കൈയ്ക്ക് സ്വയം മുറിവേറ്റ നിലയിൽ പ്രവാസിയെ കണ്ടെത്തുകയായിരുന്നു. തുടർനടപടികൾക്കായി പ്രവാസിയെ അടിയന്തര മെഡിക്കൽ സേവനങ്ങൾ നൽകിയ ശേഷം പൊലീസ് സ്റ്റേഷിലേക്ക് മാറ്റുകയായിരുന്നു.

Related News