സ്വകാര്യ ഹൗസിംഗ് പ്രോപ്പർട്ടികളിൽ ടെലികോം ടവറുകൾക്ക് അനുമതിയില്ല

  • 22/01/2025


കുവൈത്ത് സിറ്റി: 34 സ്വകാര്യ ഹൗസിംഗ് പ്രോപ്പർട്ടികൾക്കുള്ള മുന്നറിയിപ്പ് നൽകി കുവൈത്ത് മുനിസിപ്പാലിറ്റി. ഒപ്പം മേൽക്കൂരയിൽ കമ്മ്യൂണിക്കേഷൻ ടവറുകൾ സ്ഥാപിച്ച് ചട്ടങ്ങൾ ലംഘിച്ചതിന് മറ്റ് 12 പേർക്ക് നോട്ടീസും നൽകി. മുന്നറിയിപ്പുകൾ അവഗണിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കമ്മ്യൂണിക്കേഷൻ ടവറുകളുമായി ബന്ധപ്പെട്ട കൈയേറ്റങ്ങൾ നീക്കംചെയ്യൽ വകുപ്പിലെ സൂപ്പർവൈസറി ബോഡി ഉടനടി നീക്കം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News