2024-ൽ 4,540 ഉപേക്ഷിക്കപ്പെട്ട കാറുകൾ നീക്കം ചെയ്തുവെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

  • 22/01/2025


കുവൈത്ത് സിറ്റി: 2024-ൽ 4,540 ഉപേക്ഷിക്കപ്പെട്ട കാറുകൾ നീക്കം ചെയ്ത് മുനിസിപ്പാലിറ്റിയുടെ ഇംപൗണ്ട്മെൻ്റ് സൈറ്റിലേക്ക് മാറ്റിയതായി കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് വ്യക്തമാക്കി. ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ജനറൽ ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപൻസി വിഭാഗം കഴിഞ്ഞ വർഷം കൈവരിച്ച നേട്ടങ്ങളിൽ ഒന്നാണിതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഇൻസ്പെക്ടർമാർ നടത്തിയ ഫീൽഡ് ക്യാമ്പയിനുകളിൽ ഉപേക്ഷിക്കപ്പെട്ടതും സ്ക്രാപ്പ് കാറുകളും നീക്കം ചെയ്യുന്നതിനായി അതിവേഗ നടപടികൾ സ്വീകരിച്ചുവെന്ന് ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ജനറൽ ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മുഹമ്മദ് അൽ ജബ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട 4,540 കാറുകൾ നീക്കം ചെയ്യുകയും മുനിസിപ്പാലിറ്റിയുടെ പിടിച്ചെടുക്കൽ സൈറ്റിലേക്ക് മാറ്റുകയും ചെയ്തു. ഉപേക്ഷിക്കപ്പെട്ട കാറുകളിൽ 17,952 സ്റ്റിക്കറുകൾ സ്ഥാപിക്കുകയും 3,565 മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു.

Related News