വാരാന്ത്യത്തിൽ കുവൈത്തിൽ കാലാവസ്ഥാമാറ്റം; മുന്നറിയിപ്പ്

  • 24/01/2025


കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്തെ ഒരു ന്യൂനമർദ്ദം ബാധിക്കുമെന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. ചിലയിടങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. പകൽ സമയത്തെ കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതവുമായിരിക്കും. മണിക്കൂറിൽ 6 മുതൽ 24 കിലോമീറ്റർ വരെ വേ​ഗത്തിൽ കിഴക്കൻ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്ന പരമാവധി താപനില 19 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദഹർ അൽ അലി പറഞ്ഞു. രാത്രിയിൽ താപനില 8 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ കുറയുന്നു. ശനിയാഴ്ചയും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 
പ്രതീക്ഷിക്കുന്ന പരമാവധി താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും, രാത്രിയിൽ താപനില 8 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ കുറയും

Related News