വ്യാജ വാഹന ലൈസൻസ്; ട്രാഫിക് ഉദ്യോഗസ്ഥനും കൂട്ടാളികൾക്കും ശിക്ഷ

  • 24/01/2025


കുവൈത്ത് സിറ്റി: വാഹന ലൈസൻസ് വ്യാജമായി നിർമ്മിച്ചതുമായി ബന്ധപ്പെട്ട കുറ്റത്തിന് ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ജീവനക്കാരനെയും ഒരു പൗരനെയും മൂന്ന് ബിദൂണുകളെയും ക്രിമിനൽ കോടതി അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. ആകെ 437,000 ദിനാറിന് വിറ്റ 45 വാഹനങ്ങളാണ് വ്യാജരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാപിറ്റൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ പൊതു ജീവനക്കാരനായ ഒന്നാം പ്രതി വ്യാജ ഇലക്‌ട്രോണിക് രേഖകൾ ചമച്ചെന്ന് പബ്ലിക് പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി. 

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കംപ്യൂട്ടർ സിസ്റ്റത്തിലെ 45 വാഹന ഓപ്പറേറ്റിംഗ് ലൈസൻസുകൾ പ്രതി മാറ്റിയാണ് പ്രതി വ്യാജ രേഖകൾ ചമച്ചത്. വ്യാജരേഖ ചമയ്ക്കുന്നതിൽ ഒന്നാം പ്രതിയെ സഹായിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് രണ്ടാം മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജരേഖകൾ ഉണ്ടാക്കാൻ അവർ അവനുമായി സഹകരിക്കുകയും 54 വാഹനങ്ങൾ വിറ്റതിൽ നിന്നുള്ള വരുമാനം പങ്കിട്ട് എടുക്കുകയും ചെയ്തുവെന്ന് കേസ് ഫയലിൽ വ്യക്തമാക്കുന്നു.

Related News