വമ്പൻ പൗരത്വ തട്ടിപ്പ്; പ്രവാസി സഹോദരന്മാർ കുവൈത്തിൽ നിന്ന് രക്ഷപ്പെട്ടു

  • 24/01/2025


കുവൈത്ത് സിറ്റി: പൗരത്വ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ സിറിയൻ സഹോദരന്മാർ കുവൈത്തിൽ നിന്ന് രക്ഷപ്പെട്ടു. മരിച്ച കുവൈത്ത് പൗരൻ്റെ ദേശീയത ഫയലിൽ വഞ്ചനാപരമായി ചേർത്ത രണ്ട് സിറിയൻ സഹോദരങ്ങൾ ഉൾപ്പെട്ട സുപ്രധാന കേസ് പുറത്ത് വന്നിരുന്നു. 1950കളിൽ ജനിച്ച സഹോദരങ്ങൾ ഒരു കുവൈത്ത് പൗരൻ്റെ ബന്ധുക്കളായാണ് ആദ്യം ചമഞ്ഞതെങ്കിലും സിറിയൻ പൗരത്വം ഉള്ളവരാണെന്ന് കണ്ടെത്തി. മുമ്പ് എണ്ണ മേഖലയിൽ ജോലി ചെയ്തിരുന്ന രണ്ട് സഹോദരന്മാർ തങ്ങളുടെ വ്യാജരേഖ പുറത്ത് വന്നതതോടെയാണ് കുവൈത്തിൽ നിന്ന് രക്ഷപ്പെട്ടത്. 

ഇവരുടെ ഭാര്യമാരും സിറിയൻ പൗരന്മാരും ആർട്ടിക്കിൾ 8 പ്രകാരം കുവൈത്ത് പൗരത്വം നേടിയെന്നുള്ളത് കേസ് കൂടുതൽ സങ്കീർണ്ണമാക്കി. ആൺമക്കളും പെൺമക്കളും പേരക്കുട്ടികളും അടങ്ങുന്ന 80 വ്യക്തികളുടെ വ്യാജ പൗരത്വത്തന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. പ്രത്യേകിച്ചും 55 കേസുകൾ ആദ്യ സഹോദരനുമായി ബന്ധപ്പെട്ടിരിക്കുന്നു. 25 കേസുകളാണ് രണ്ടാമത്തെ സഹോദരനെ കേന്ദ്രീകരിച്ചുള്ളത്. ഡിഎൻഎ പരിശോധനയ്ക്കായി യഥാർത്ഥ പൗരത്വ ഫയൽ ഉടമയുടെ മക്കളെ അധികൃതർ വിളിച്ചുവരുത്തിയിരുന്നു.

Related News