ജനുവരി 30 വ്യാഴാഴ്ച കുവൈറ്റ് ബാങ്കുകൾക്ക് അവധി

  • 25/01/2025


കുവൈത്ത് സിറ്റി: ഇസ്ര, മിറാജ് പ്രമാണിച്ച് ജനുവരി 30 വ്യാഴാഴ്ച പ്രാദേശിക ബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് (സിബികെ) പുറപ്പെടുവിച്ച നിർദ്ദേശത്തെത്തുടർന്ന് ഫെബ്രുവരി രണ്ട് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തനം പുനരാരംഭിക്കുമെന്ന് കെബിഎയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഷെയ്ഖ അൽ-എസ്സ കൂട്ടിച്ചേർത്തു. ജനുവരി 14ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിൽ എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പൊതു സ്ഥാപനങ്ങളുടെയും പ്രവർത്തനം ജനുവരി 30 വ്യാഴാഴ്ച നിർത്തിവയ്ക്കാൻ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇസ്രായുടെയും മിറാജിൻ്റെയും ആഘോഷത്തിന് ശേഷം ഫെബ്രുവരി 2 ഞായറാഴ്ച ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

Related News