പുതിയ ട്രാഫിക് നിയമങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിന് ബോധവത്കരണ ക്യാമ്പയിൻ

  • 25/01/2025


കുവൈത്ത് സിറ്റി: പുതിയ ട്രാഫിക് നിയമങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിന് ബോധവത്കരണ ക്യാമ്പയിനുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻ്റ് മീഡിയ വഴിയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ചുമാണ് ക്യാമ്പയിൻ നടത്തുക. പുതിയ ഭേദഗതികൾ 2025 ഏപ്രിൽ 22-ന് 90 പ്രാബല്യത്തിൽ വരും, നിയമം പൂർണ്ണമായും നടപ്പിലാക്കുന്നത് വരെ ബോധവൽക്കരണ ക്യാമ്പയിൻ തുടരും. 

ഭേദഗതി ചെയ്ത നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവൽക്കരിക്കുക, റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ട്രാഫിക് നിയമങ്ങൾ കൂടുതൽ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ബോധവൽക്കരണ സന്ദേശങ്ങൾ സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ പരമ്പരാഗത മാധ്യമങ്ങളായ പ്രസ്സ്, ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Related News