കുവൈത്തിൽ ഇടിമിന്നലോടെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  • 25/01/2025


കുവൈത്ത് സിറ്റി: ഞായറാഴ്ച കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതവും മേഘാവൃതവുമായിരിക്കും, കാറ്റ് വടക്ക് നിന്ന് തെക്ക് പടിഞ്ഞാറോട്ട് മാറും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയാണ് ഉള്ളതെന്ന് കാലാവസ്ഥ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു.

പരമാവധി താപനില 18 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. കടൽ തിരമാലകൾ ചിലപ്പോൾ 1 മുതൽ 6 അടി വരെ ഉയർന്ന് വീശിയേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച വൈകുന്നേരത്തെ കാലാവസ്ഥ തണുത്തതും മേഘാവൃതവുമായിരിക്കും. വടക്കൻ കാറ്റ് തെക്ക് പടിഞ്ഞാറോട്ട് തിരിയുകയും നേരിയതോ മിതമായതോ ആയ വേഗതയിൽ ചിലപ്പോൾ സജീവമാകും. ഒറ്റപ്പെട്ട മഴയ്ക്കും ചിലപ്പോൾ ഇടിമിന്നലിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ അറിയിപ്പിൽ പറയുന്നു.

Related News