കുവൈത്തിലെ 60 ശതമാനം ചികിത്സാ പിഴവുകളും ഇക്കാരണത്താൽ; റിപ്പോർട്ട്

  • 26/01/2025


കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട് ഏകദേശം 3,000 കേസുകൾ രജിസ്റ്റർ ചെയ്തതായി കണക്കുകൾ. ഇതിൽ ഭൂരിഭാഗവും സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകളിലെ ലംഘനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതിൽ ഏകദേശം 600 കേസുകളും ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ടവയാണ്. കൂടാതെ 60 ശതമാനം മെഡിക്കൽ ചികിത്സാ പിഴവുകളും സ്വകാര്യ ക്ലിനിക്കുകളിൽ നടത്തുന്ന സൗന്ദര്യവർദ്ധക ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ളതാണ്. 

അഭിഭാഷകനായ ഹവ്‌റ അൽ-ഹബീബ് തയ്യാറാക്കിയ പഠനത്തിൽ, ചില മെഡിക്കൽ പിശക് കേസുകൾ കോടതിയിലേക്ക് എത്തില്ല. കാരണം അവ പലപ്പോഴും വിട്ടുവീഴ്ചകളിലൂടെയോ കരാറുകളിലൂടെയോ പരിഹരിക്കപ്പെടുന്നു. ചികിത്സാ പിഴവുകൾ തെളിയിക്കാൻ പ്രയാസമാണെന്ന് അഭിഭാഷകർ വിശദീകരിച്ചു. പല സന്ദർഭങ്ങളിലും, മെഡിക്കൽ പിശകുകൾ മൂലമുണ്ടാകുന്ന ആരോ​ഗ്യ വിഷയങ്ങൾ മാറ്റാൻ കഴിയില്ല. അത് കണ്ടെത്തി ഉടനടി കൈകാര്യം ചെയ്തില്ലെങ്കിൽ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

Related News