ജലീബിലും അഹമ്മദിയിലും പരിശോധന; താമസ, തൊഴിൽ നിയമ ലംഘകര്‍ അറസ്റ്റിൽ

  • 26/01/2025


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് മേഖലയിലെ നിയമവിരുദ്ധവും താൽക്കാലികവുമായ മാർക്കറ്റുകൾ ലക്ഷ്യമിട്ട് വ്യാപമായ സുരക്ഷാ ക്യാമ്പയിനുകളുമായി അധികൃതര്‍. മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച് ജലീബ് അൽ ഷുവൈക്ക് പോലീസ് അധികൃതരാണ് പരിശോധന നടത്തിയത്. ക്യാമ്പയിനിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച എട്ട് പോരെ അറസ്റ്റ് ചെയ്തു. അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിൻ്റെ പട്രോളിംഗ് സംഘം അഹമ്മദി ഗവർണറേറ്റിൻ്റെ പ്രദേശങ്ങളിലും സുരക്ഷാ ക്യാമ്പയിനുകൾ നടത്തി. താമസ, തൊഴിൽ നിയമ ലംഘകര്‍ അറസ്റ്റിലായിട്ടുണ്ട്. നിയമ ലംഘകരെ അറസ്റ്റ് ചെയ്യുക, നിയമവിരുദ്ധ തൊഴിൽ എന്ന പ്രതിഭാസം ഇല്ലാതാക്കുക, നിയമവിരുദ്ധമായ ക്രമരഹിത വിപണികൾ നീക്കം ചെയ്യുക, രാജ്യത്തിൻ്റെ സുരക്ഷയും ക്രമവും നിലനിർത്തുക എന്നീ ലക്ഷ്യങ്ങളുമായി 24 മണിക്കൂറും പരിശോധനകൾ കടുപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related News