റമദാനിന് മുന്നോടിയായി വില സ്ഥിരത ഉറപ്പിക്കാൻ വാണിജ്യ മന്ത്രാലയം

  • 26/01/2025


കുവൈത്ത് സിറ്റി: മൊത്തക്കച്ചവട വിപണിയിലെ മാംസത്തിന്‍റെയും ഭക്ഷണത്തിന്‍റെയും വിലയിൽ സ്ഥിരതയുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി. കന്നുകാലി വ്യാപാര-ഗതാഗത കമ്പനിയിൽ നിന്നുള്ള മാംസം സാധാരണ വിലയിൽ തന്നെ വിൽപ്പന നടത്താൻ കഴിയുന്നുണ്ട്. ചരക്കുകളുടെ മേൽനോട്ടത്തിനും അവയുടെ വില നിശ്ചയിക്കുന്നതിനുമായി വാണിജ്യ നിയന്ത്രണ വകുപ്പിൻ്റെയും സാങ്കേതിക അതോറിറ്റിയുടെയും അടിയന്തര സംഘം നടത്തിയ ആദ്യ പരിശോധ ക്യാമ്പയിനും അധികൃതര്‍ നടത്തി.

മാംസം, ഭക്ഷണം, അടിസ്ഥാന സാധനങ്ങൾ എന്നിവയുടെ വില നിരീക്ഷിക്കുന്നതിനായി സംഘം ഷുവൈഖിലെ മൊത്തവ്യാപാര വിപണികൾ പരിശോധിച്ചു. ഷുവൈഖ് മൊത്തവ്യാപാര വിപണിയിലെ മാംസത്തിൻ്റെയും അവശ്യസാധനങ്ങളുടെയും വില പരിശോധനാ സംഘം നിരീക്ഷിച്ചിട്ടുണ്ടെന്നും വില വർധിപ്പിക്കില്ലെന്ന് കമ്പനിയിൽ നിന്നും സ്റ്റോർ അധികൃതരിൽ നിന്നും പ്രതിജ്ഞ വാങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. റമദാനിന് മുന്നോടിയായി മാംസത്തിൻ്റെയും ഭക്ഷണത്തിൻ്റെയും വില സ്ഥിരത കൈവരിക്കുകയാണ് മന്ത്രാലയത്തിന്‍റെ ലക്ഷ്യം.

Related News