ടൂറിസം രം​ഗത്ത് വൻ കുതിപ്പ് ലക്ഷ്യമിട്ട് കുവൈത്ത്

  • 27/01/2025


കുവൈത്ത് സിറ്റി: ആഗോള സുസ്ഥിര വിനോദസഞ്ചാര പ്രവണതകളുമായി യോജിപ്പിച്ച് നിരവധി പദ്ധതികളിലൂടെ വിനോദസഞ്ചാര മേഖലയിൽ കാര്യമായ പരിവർത്തനം കൊണ്ടുവരാനുള്ള ശ്രമങ്ങൾ കുവൈത്ത് ശക്തമാക്കുന്നു. രാജ്യത്തിൻ്റെ സമഗ്രവും സംയോജിതവുമായ സാമ്പത്തിക വികസനം കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിപുലമായ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ സംരംഭങ്ങൾ. ടൂറിസം സൗകര്യങ്ങളുടെ വികസനം, ഉയർന്ന ഗുണമേന്മയുള്ള പുതിയ പദ്ധതികൾ സ്ഥാപിക്കൽ, മേഖലയിലെ നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങി നിരവധി സുപ്രധാന നീക്കങ്ങളാണ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കുവൈത്ത് നടപ്പാക്കുന്നത്. കൂടാതെ, സാംസ്കാരികവും വിനോദവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾക്കൊപ്പം യാത്ര, ടൂറിസം വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നയങ്ങൾ സ്വീകരിക്കാനുമാണ് സർക്കാരിന്റെ പദ്ധതികൾ.

Related News