ജലീബ് അൽ ഷുവൈക്കിൽ കര്‍ശന പരിശോധന; റെസിഡൻസി നിയമലംഘകര്‍ അറസ്റ്റിൽ

  • 27/01/2025


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് മേഖലയിലെ നിയമവിരുദ്ധവും താൽക്കാലികവുമായ മാർക്കറ്റുകൾ ലക്ഷ്യമിട്ട് പരിശോധന ക്യാമ്പയിൻ. മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച് ജലീബ് അൽ ഷുവൈക്ക് പോലീസ് അധികൃതരാണ് പരിശോധന നടത്തിയത്. ക്യാമ്പയിനിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച എട്ട് പോരെ അറസ്റ്റ് ചെയ്തു. കുവൈത്ത് പൗരന്മാർക്ക് മാത്രമായി ഉദ്ദേശിച്ചിട്ടുള്ള സബ്‌സിഡിയുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ ഉൾപ്പെടെ മോഷ്ടിച്ച സാധനങ്ങളും മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളും വിൽക്കുന്ന അനധികൃത മാർക്കറ്റും ഉദ്യോഗസ്ഥർ പൊളിച്ചുനീക്കി. മുനിസിപ്പാലിറ്റി ജീവനക്കാരുമായി യോജിച്ച ക്യാമ്പയിനുകൾ വഴി റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങൾ തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Related News