കുവൈത്തിലും ബിറ്റ്കോയിൻ തട്ടിപ്പ്,100ലധികം കേസുകൾ; ആഭ്യന്തര മന്ത്രാലയം അന്വേഷണം ഊർജിതമാക്കി

  • 29/01/2025


കുവൈത്ത് സിറ്റി: സൈബർ തട്ടിപ്പ് സംഘങ്ങളെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം ഊർജിതമാക്കി. കഴിഞ്ഞ വർഷം ബിറ്റ്കോയിൻ കറൻസികളുമായി ബന്ധപ്പെട്ട് കുവൈത്ത് കോടതികളിൽ നൂറിലധികം വഞ്ചന കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഈ കറൻസികളുടെ വ്യാപാരികളുമായി ബന്ധപ്പെടുകയും ബിറ്റ്‌കോയിൻ കറൻസികളുടെ ലാഭത്തിൽ നിന്ന് വൻതുക സമ്പാദിക്കുകയും ചെയ്യുന്ന സംഘങ്ങളുണ്ട്. ഈ തട്ടിപ്പുകാർ വിവരങ്ങൾ നേടിയ ശേഷം ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടുകയാണ് ചെയ്യുന്നത്. 

കുവൈത്തിന് പുറത്ത് നിന്ന് തട്ടിപ്പ് നടത്തിയതിനാൽ പ്രതികളെ കണ്ടെത്താനാകാത്ത നിരവധി കേസുകളുണ്ട്. മറുവശത്ത്, തട്ടിപ്പുകാരിൽ ചിലരെ കണ്ടെത്തുകയും അവരെ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. തട്ടിപ്പ് സംഘങ്ങളെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. ഒരു ബാങ്കിംഗ് വിവരങ്ങളും മറ്റുള്ളവരോട് വെളിപ്പെടുത്തരുത്. ബിറ്റ്‌കോയിൻ കറൻസികളുടെ മറവിൽ തട്ടിപ്പ് നടത്തുന്നവർ ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പ് സംഘങ്ങളെ പിടികൂടാനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം ഊർജിതമാക്കിയിട്ടുണ്ടെന്നും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

Related News