അഞ്ച് ദിവസത്തിനിടെ കുവൈത്ത് നാടുകടത്തിയത് 505 പേരെ

  • 31/01/2025


കുവൈത്ത് സിറ്റി: ജനുവരി 19 മുതൽ 23 വരെ നീണ്ട 24 സുരക്ഷാ നടപടികളിലായി 461 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും 505 പേരെ നാടുകടത്തുകയും ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ നിർദേശപ്രകാരം രാജ്യവ്യാപകമായി സുരക്ഷ നിലനിർത്തുന്നതിനും നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ക്യാമ്പയിനുകൾ തുടരുന്നത്.

Related News