അടിത്തറ ഭദ്രം, അടുത്ത വര്‍ഷം 6.8 ശതമാനം വളര്‍ച്ച; സാമ്ബത്തിക സര്‍വേ പാര്‍ലമെന്റില്‍

  • 31/01/2025

അടുത്ത സാമ്ബത്തിക വര്‍ഷം (2025-26) രാജ്യം 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയില്‍ വളര്‍ച്ച കൈവരിക്കുമെന്ന് സാമ്ബത്തിക സര്‍വേ. രാജ്യത്തിന്‍റെ സാമ്ബത്തിക അടിത്തറ ഭദ്രമെന്ന് വിലയിരുത്തുന്ന സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വച്ചു. 

നിര്‍മ്മിത ബുദ്ധി, ഓട്ടോമേഷന്‍ എന്നിവയുടെ വളര്‍ച്ചയിലും മന്ദഗതിയിലുള്ള ജിഡിപി വളര്‍ച്ച, ദുര്‍ബലമായ ഉപഭോഗം, സ്വകാര്യ നിക്ഷേപം, തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിലെ പ്രതിസന്ധികള്‍ തുടങ്ങിയ വെല്ലുവിളികള്‍ സമ്ബദ്‌വ്യവസ്ഥ നേരിടുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ ധനമന്ത്രി പങ്കുവെച്ചു. നടപ്പു വര്‍ഷം വളര്‍ച്ച നാലു വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കായ 6.4 ശതമാനം ആയിരിക്കുമെന്നാണ് സര്‍വേ പറയുന്നത്.

മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ധനകാര്യ മന്ത്രാലയം തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് നടപ്പു വര്‍ഷത്തെ രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയുടെ പ്രകടനത്തിന്റെ വിലയിരുത്തലാകും. നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി സഭയില്‍ വച്ച റിപ്പോര്‍ട്ട് ബജറ്റ് നിര്‍ദേശങ്ങളിലേക്കുള്ള സൂചകമായാണ് വിലയിരുത്തപ്പെടുന്നത്. 

Related News