പുതിയ ട്രാഫിക് നിയമം അനുസരിച്ചുള്ള പിഴകൾ ഏപ്രിൽ 22 മുതൽ

  • 01/02/2025


കുവൈത്ത് സിറ്റി: പുതിയ ട്രാഫിക് നിയമം അനുസരിച്ച് ഏപ്രിൽ 22 മുതൽ പുതിയ പിഴകൾ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സീറ്റ് ബെൽറ്റ് ധരിക്കുന്നത് അപകടത്തിൽ മരണവും ഗുരുതരമായ പരിക്കും 50 ശതമാനം വരെ കുറയ്ക്കുമെന്ന് മന്ത്രാലയം നിർദേശിച്ചു. ജനുവരി 19-ന്, ട്രാഫിക് സംബന്ധിച്ച 1976-ലെ ഡിക്രി-നിയമം നമ്പർ 67-ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് 2025-ലെ ഡിക്രി-നിയമം നമ്പർ (5) പുറപ്പെടുവിച്ചിരുന്നു. ഔദ്യോഗിക ഗസറ്റിൽ വന്നതോടെ മൂന്ന് മാസം കഴിഞ്ഞ് ഏപ്രിൽ 22ന് നിയമം പ്രാബല്യത്തിൽ വരും.

Related News