എല്ലാ ജില്ലാ ആശുപത്രികളിലും അടുത്ത മൂന്ന് വര്‍ഷത്തിനകം കാൻസര്‍ സെന്‍റര്‍

  • 01/02/2025

എല്ലാ ജില്ലാ ആശുപത്രികളിലും അടുത്ത മൂന്ന് വർഷത്തിനകം കാൻസർ സെന്‍റര്‍ തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വരുന്ന സാമ്ബത്തിക വർഷം 200 കേന്ദ്രം തുടങ്ങും. മെഡിക്കല്‍ കോളജുകളില്‍ 12 ലക്ഷം അധിക സീറ്റുകളെന്നും ധനമന്ത്രി പറഞ്ഞു.

ചെറുകിട മൈക്രോ വ്യവസായങ്ങള്‍ക്ക് 1.5 ലക്ഷം കോടിഅനുവദിക്കും. യുവാക്കള്‍ക്ക് ചെറുകിട വ്യവസായങ്ങളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. കയറ്റുമതി സംരംഭങ്ങള്‍ക്ക് 20 കോടി വായ് പ നല്‍കും.

സംസ്ഥാന അടിസ്ഥാന സൗകര്യ വികസനത്തിന് കൈത്താങ്ങ് നല്‍കുന്നതാണ് ബജറ്റെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. സംസ്ഥാങ്ങള്‍ക്ക് 1.5 ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പ മൂലധന ചെലവുകള്‍ക്കായി നല്‍കും. 50 വർഷത്തെ സമയ പരിധിയാണ് ഇതിനായി അനുവദിക്കുന്നതെന്നും ധനമന്ത്രി അറിയിച്ചു.

Related News