വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിച്ചാൽ 300 ദിനാർ വരെ പിഴ; ഒപ്പം തടവ് ശിക്ഷയും

  • 01/02/2025


കുവൈത്ത് സിറ്റി: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി 2025 ഏപ്രിൽ 22 മുതൽ പുതിയ ട്രാഫിക് നിയമം നടപ്പിലാക്കി തുടങ്ങും. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണോ ഏതെങ്കിലും ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങളോ ഉപയോഗിച്ച് പിടിക്കപ്പെടുന്ന ഡ്രൈവർമാർക്കെതിരെ കർശനമായ പുതിയ പിഴകൾ നടപ്പാക്കും. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതിനോ ഹാൻഡ്‌ഹെൽഡ് ഉപകരണം ഉപയോഗിച്ചാലോ 75 കുവൈത്തി ദിനാർ പിഴ ചുമത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. കൂടുതൽ ഗുരുതരമായ കേസുകളിൽ, ലംഘനം കോടതിയിലേക്ക് റഫർ ചെയ്യും. കുറ്റവാളികൾക്ക് മൂന്ന് മാസം വരെ തടവ് ലഭിക്കുന്ന കുറ്റമാണിത്. 150 നും 300 കുവൈത്തി ദിനാറിനും ഇടയിലുള്ള പിഴയും ചുമത്തപ്പെടും. ചിലപ്പോഴും തടവും പിഴയും കൂടെ ലഭിക്കുമെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കി.

Related News