വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം കുറക്കാൻ നിർദ്ദേശങ്ങളുമായി വൈദ്യുതി, ജല ഊർജ മന്ത്രാലയം

  • 02/02/2025


കുവൈത്ത് സിറ്റി: വരാനിരിക്കുന്ന വേനൽക്കാല മാസങ്ങളിൽ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ ഫാക്ടറി ജോലി സമയം ക്രമീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് വൈദ്യുതി, ജലം, നരുൽപ്പാദിപ്പിക്കാവുന്ന ഊർജ മന്ത്രാലയം. ഇതിനായി ഫെഡറേഷൻ ഓഫ് നാഷണൽ ഇൻഡസ്ട്രീസുമായി ചർച്ചകൾ നടത്തിവരികയാണ്. വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുന്നതിന് ഫാക്ടറി സമയം പരിഷ്കരിക്കാനോ ഉൽപ്പാദനം കുറയ്ക്കാനോ ഉള്ള സാധ്യത സംബന്ധിച്ച് ഫെഡറേഷനിൽ നിന്ന് മന്ത്രാലയത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെൻ്റർ വിഭാഗത്തിൻ്റെ ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ ഫാത്തിമ ഹയാത്ത് പറഞ്ഞു. ഉപഭോഗം വർധിക്കുന്ന പീക്ക് കാലഘട്ടങ്ങളിൽ വൈദ്യുതി ആവശ്യകതയിലെ ബുദ്ധിമുട്ട് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിന് മന്ത്രാലയ ഉദ്യോഗസ്ഥർ ഫെഡറേഷനുമായി കൂടിക്കാഴ്ചകൾ നടത്തുമെന്ന് ഫാത്തിമ ഹയാത്ത് ചൂണ്ടിക്കാട്ടി.

Related News