ഓരോ അഞ്ച് മിനിറ്റിലും കുവൈത്തിലെ ജനസംഖ്യയിൽ ഒരാൾ കൂടുന്നു, ഓരോ 57 മിനിറ്റിലും ഒരു മരണവും

  • 02/02/2025


കുവൈത്ത് സിറ്റി: ജനനത്തിനും രാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്‍റും മരണങ്ങളും പരിഗണിക്കുമ്പോൾ ഏകദേശം ഓരോ അഞ്ച് മിനിറ്റിലും ഒരു വ്യക്തിയുടെ ജനസംഖ്യ വര്‍ധനവാണ് കുവൈത്തിലുണ്ടാകുന്നതെന്ന് കണക്കുകൾ. വേൾഡ് പോപ്പുലേഷൻ റിവ്യൂ 2025 റിപ്പോർട്ടിലാണ് ഈ കണക്ക്. രാജ്യത്തെ ജനസംഖ്യാ മാറ്റത്തിൻ്റെ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഏകദേശം ഓരോ 10 മിനിറ്റിലും ഒരു ജനനമുണ്ട്. ഓരോ 57 മിനിറ്റിലും ഒരു മരണവും സംഭവിക്കുന്നു. എല്ലാ രാജ്യങ്ങളുടെയും കാര്യത്തിലെന്നപോലെ, കുവൈത്തിലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ്റെ ഡാറ്റാബേസിന് പുറമെ യുഎൻ, ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് എന്നിവയുൾപ്പെടെ നിരവധി ഔദ്യോഗിക സ്ഥാപനങ്ങളുടെ ഡാറ്റാബേസിൽ നിന്നാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.

Related News