രണ്ടാം സെമസ്റ്ററിൻ്റെ ആദ്യ ദിനം; വൻ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ച് കുവൈറ്റ്

  • 02/02/2025


കുവൈത്ത് സിറ്റി: രണ്ടാം സെമസ്റ്ററിൻ്റെ ആദ്യ ദിനം സ്‌കൂൾ, യൂണിവേഴ്‌സിറ്റി, കോളേജ് വിദ്യാർഥികൾ തിരിച്ചെത്തിയ സാഹചര്യത്തിൽ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ച് രാജ്യം. പ്രത്യേകിച്ച് വർക്ക്സ് മന്ത്രാലയവും റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ടിനായുള്ള പൊതു അതോറിറ്റിയും സമൂലമായ അറ്റകുറ്റപ്പണികൾ നടത്തുന്ന റോഡുകളിലാണ് വലിയ കുരുക്ക് അനുഭവപ്പെട്ടത്. 

തിരക്ക് പരിഹരിക്കാൻ ആഭ്യന്തര മന്ത്രാലയം - ഫീൽഡ് സെക്യൂരിറ്റി സെക്ടറുകൾ ശ്രമിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ നേതൃത്വത്തില്‍ ട്രാഫിക് സുരക്ഷാ പദ്ധതി നടപ്പാക്കിയിരുന്നു. രാജ്യത്തെ ഗതാഗതം സുഗമമാക്കുന്നതിനും വിവിധ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും മുന്നിലെ സുരക്ഷയും ഗതാഗത സാഹചര്യവും മെച്ചപ്പെടുത്തുന്നതിനുമായി 350-ലധികം സുരക്ഷാ, ട്രാഫിക് പട്രോളിംഗുകളെ ഇന്ന് രാവിലെ വിന്യസിച്ചിരുന്നുവെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ എസ്സ പറഞ്ഞു.

Related News