ഹവല്ലിയിൽ ബാച്ചിലർ അപ്പാർട്ട്‌മെൻ്റിൽ പ്രവാസിയുടെ ആത്മഹത്യ; ഒപ്പം താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

  • 03/02/2025


കുവൈത്ത് സിറ്റി: ഷെയർ ബാച്ചിലർ അപ്പാർട്ട്‌മെൻ്റിൽ ഒപ്പം താമസിച്ച പ്രവാസിയുടെ സംശയാസ്പദമായ മരണത്തെ തുടർന്ന് ചോദ്യം ചെയ്യുന്നതിനായി മറ്റൊരു പ്രവാസിയെ ഹവല്ലി സുരക്ഷാ അധികൃതർ കസ്റ്റഡിയിലെടുത്തു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിലേക്ക് ഹവല്ലിയിലെ മെഡിക്കൽ എമർജൻസിയിൽ നിന്ന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. എന്നാൽ, പാരാമെഡിക്കുകൾ സംഭവസ്ഥലത്ത് എത്തിയപ്പോൾ, കേസ് മെഡിക്കൽ എമർജൻസി അല്ലെന്നും ഒരു കുറ്റകൃത്യമാണെന്നും അവർ കണ്ടെത്തി.

അപ്പാർട്ട്‌മെൻ്റിൻ്റെ കുളിമുറിയിൽ കഴുത്തിൽ കയർ ചുറ്റിയ നിലയിൽ 47 കാരനായ പ്രവാസിയെ കണ്ടെത്തുകയായിരുന്നു. ആൾ മരിച്ചതായി എമർജൻസി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഫോറൻസിക് അന്വേഷകരും പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധികളും ഉൾപ്പെടെയുള്ള അധികൃതരെ ഉടൻ അറിയിക്കുകയായിരുന്നു. സംശയം തോന്നി കൂടുതൽ ചോദ്യം ചെയ്യലിനായി സംഭവം റിപ്പോർട്ട് ചെയ്ത വ്യക്തിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രവാസിയെ ചോദ്യം ചെയ്തപ്പോൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് പ്രവാസി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പറയുന്നത്.

Related News