ഖൈത്താനിൽ പരിശോധന; കെട്ടിട നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി

  • 03/02/2025


കുവൈത്ത് സിറ്റി: ജനറൽ ഫയർഫോഴ്‌സ് നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ച് തിങ്കളാഴ്ച സൗത്ത് ഖൈത്താൻ മേഖലയിൽ പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് എൻവയോൺമെൻ്റ് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ, ഇലക്ട്രിസിറ്റി മന്ത്രാലയം എന്നിവരാണ് ക്യാമ്പയിനിൽ സഹകരിച്ചത്. ആവശ്യമായ സുരക്ഷയും മാനദണ്ഡങ്ങളും പാലിക്കാത്തതും നിയമലംഘനങ്ങൾ കണ്ടെത്തിയതുമായ സ്ഥാപനങ്ങൾ അടച്ചുപൂട്ടി.

ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദേശപ്രകാരമാണ് ഓപ്പറേഷൻ നടത്തിയതെന്ന് ജനറൽ ഫയർഫോഴ്സ് സ്ഥിരീകരിച്ചു. ജനറൽ ഫയർഫോഴ്‌സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമി നേരിട്ട് മേൽനോട്ടം വഹിച്ച ക്യാമ്പയിനിൽ കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മനാൽ അൽ-അസ്‌ഫോറിൻ്റെ സാന്നിധ്യവും ഉണ്ടായിരുന്നു. ആവശ്യമായ സുരക്ഷാ, അഗ്നി പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളും സൗകര്യങ്ങളും നിരീക്ഷിക്കുകയും തിരിച്ചറിയുകയും ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

Related News