10 വയസ്സുള്ള കുട്ടിയെ മറയാക്കി മോഷണം; പ്രതി കുവൈത്തിൽ നടത്തിയത് 25ഓളം മോഷണങ്ങൾ

  • 03/02/2025


കുവൈത്ത് സിറ്റി: തൻ്റെ 10 വയസ്സുള്ള കുട്ടിയെ മറയാക്കി വിവിധ പലചരക്ക് കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചിരുന്ന പ്രതി അറസ്റ്റിൽ. ബയോമെട്രിക് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയിലൂടെ അടുത്തിടെ പിടികൂടിയ പ്രതി സമാനമായ 25 മോഷണങ്ങളെങ്കിലും നടത്തിയിട്ടുണ്ടെന്ന് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പ്രതി കുറ്റം സമ്മതിച്ചു, മയക്കുമരുന്ന് ആസക്തിയുള്ളതിനാൽ അവ വാങ്ങാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ കുറ്റസമ്മതം.

മോഷ്ടിച്ച സാധനങ്ങൾ മൊബൈൽ പലചരക്ക് കടകളിൽ കുറഞ്ഞ വിലയ്ക്ക് വിറ്റതായും ഇയാൾ സമ്മതിച്ചു. എന്നാൽ, തൻ്റെ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് മകന് അറിവില്ലെന്നും അറിയാതെ തന്നെ വഞ്ചനയുടെ ഭാഗമായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് ഇയാൾ പറയുന്നത്. മൈദാൻ ഹവല്ലിക്ക് സമീപമുള്ള അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഗ്യാസ് സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന അവരുടെ ഔട്ട്‌ലെറ്റുകളിൽ കവർച്ച നടന്നതായി പലചരക്ക് കടകളുടെ ഒരു ശൃംഖലയിൽ നിന്നുള്ള ഒരു നിയമ പ്രതിനിധി പരാതി നൽകിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.

Related News