കുവൈറ്റ് ദേശീയ ദിനാഘോഷം; അഞ്ചുദിവസം അവധി

  • 04/02/2025


കുവൈറ്റ് സിറ്റി : ഇന്ന് ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ കുവൈറ്റ് കുവൈറ്റ് ദേശീയ ദിനാഘോഷങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. മന്ത്രിമാരുടെ സമിതിയുടെ ഉത്തരവ് പ്രകാരം, ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും ഭാഗമായി ഫെബ്രുവരി 25, 26 തീയതികൾ ഔദ്യോഗിക അവധി ദിവസങ്ങളായിരിക്കും, ഫെബ്രുവരി 27 വ്യാഴാഴ്ച വിശ്രമ ദിനമായിരിക്കും. തുടർന്ന് ഫെബ്രുവരി 28, മാർച്ച് 1 തീയതികൾ വെള്ളി, ശനി പൊതു അവധി ദിവസങ്ങളാണ് എല്ലാ ഔദ്യോഗിക സർക്കാർ ഏജൻസികളും മാർച്ച് 2 ഞായറാഴ്ച പുനരാരംഭിക്കും.

Related News