കുവൈത്ത് സോവറിൻ വെൽത്ത് ഫണ്ട്; ചരിത്രത്തിലാദ്യമായി ഒരു ട്രില്യൺ ഡോളർ കവിഞ്ഞു

  • 04/02/2025


കുവൈത്ത് സിറ്റി: കുവൈത്ത് ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള കുവൈത്ത് സോവറിൻ വെൽത്ത് ഫണ്ടിന്‍റെ ആസ്തി ചരിത്രത്തിലാദ്യമായി ഒരു ട്രില്യൺ ഡോളർ കവിഞ്ഞു. സോവറിൻ വെൽത്ത് ഫണ്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ പ്രകാരം, കുവൈത്ത് സോവറിൻ വെൽത്ത് ഫണ്ട് ഇപ്പോൾ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ്. ആസ്തി മൂല്യം 1.029 ട്രില്യൺ ഡോളറാണ്. നേരത്തെ ഇത് 980 ബില്യൺ ഡോളറായിരുന്നു. നോർവീജിയൻ ഫണ്ട് ആണ് ലോകത്തിലെ ഏറ്റവും വലിയ പരമാധികാര സമ്പത്ത് ഫണ്ടായി തുടരുന്നത്. മാനേജ്മെൻ്റിന് കീഴിലുള്ള ആസ്തി 1.738 ട്രില്യൺ ഡോളര്‍ ആയി കണക്കാക്കപ്പെടുന്നു.

Related News