ദേശീയ ദിനാഘോഷം സുരക്ഷിതമാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ 8,000 സൈനികരും 900 പട്രോളിംഗും ഉൾപ്പെടുന്ന വമ്പൻ സുരക്ഷാ പദ്ധതി

  • 08/02/2025


കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷം സുരക്ഷിതമാക്കാൻ വമ്പൻ സുരക്ഷാ സന്നാഹങ്ങളുമായി ആഭ്യന്തര മന്ത്രാലയം. വനിതാ പോലീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് വിവിധ മേഖലകളിൽ നിന്നുള്ള 8,000 സൈനികരും 900 പട്രോളിംഗും ഉൾപ്പെടുന്ന സുരക്ഷാ പദ്ധതിയാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. ഓരോ മേഖലയുടെയും കാഴ്ചപ്പാട് വികസിപ്പിക്കുന്നതിനും ആവശ്യങ്ങൾ ഉന്നയിക്കുന്നതിനും അതിനായി ഏൽപ്പിച്ച ചുമതലകൾ നിർണയിക്കുന്നതിനുമായി മന്ത്രാലയത്തിൻ്റെ വിവിധ മേഖലകളുടെ യോഗങ്ങൾ വരും ദിവസങ്ങളിൽ ചേരും. ഖൈറാൻ, വഫ്ര, കബ്ദ്, സുബിയ, ജാബർ ബ്രിഡ്ജ്, അബ്ദാലി ഫാംസ്, അറേബ്യൻ ഗൾഫ് സ്ട്രീറ്റ് തുടങ്ങി നിരവധി പ്രദേശങ്ങളും പ്രധാന റോഡുകളും സുരക്ഷിതമാക്കുന്നത് പദ്ധതിയിൽ ഉൾപ്പെടും. ഈ വർഷം, ദേശീയ അവധി ദിനങ്ങളുടെ സന്തോഷം നശിപ്പിക്കാതിരിക്കാൻ വെള്ളം, ഫോം തുടങ്ങിയവ സപ്രേ തടയും. കൂടാതെ ഹൈവേകളിൽ മാർച്ചുകൾ അനുവദിക്കില്ല. ഗതാഗതം തടസ്സപ്പെടുത്തുന്നത് ഒന്നും അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Related News