സൗഹൃദത്തിന്‍റെ പേരില്‍ മണി എക്സ്ചേഞ്ച് വഴി പണ കൈമാറ്റങ്ങൾക്ക് സഹായിച്ചാൽ പണി കിട്ടും; മുന്നറിയിപ്പ്

  • 09/02/2025


കുവൈത്ത് സിറ്റി: സൗഹൃദത്തിന്‍റെ പേരിലുള്ള പണ കൈമാറ്റങ്ങൾ, അവ 50 ദിനാർ ആണെങ്കിലും നിരീക്ഷിക്കുമെന്ന് കുവൈത്ത്. നിങ്ങളുടെ വീടിനടുത്താണ് എക്സ്ചേഞ്ച് കമ്പനി സ്ഥിതി ചെയ്യുന്നതെന്നോ അല്ലെങ്കിൽ വിദേശത്ത് ജോലി ചെയ്യുന്ന കമ്പനിയുടെ പ്രതിനിധിയായി ജോലി ചെയ്യുന്നതിനാലോ സുഹൃത്തുക്കളുടെ പണം കൈമാറ്റം ചെയ്യാൻ സഹായിച്ചാല്‍ അത് ഗുരുതര പ്രതിസന്ധിയിലേക്ക് നയിക്കും. പ്രത്യേകിച്ചും ഈ കൈമാറ്റങ്ങൾ പതിവായി നടക്കുകയാണെങ്കിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. എക്‌സ്‌ചേഞ്ച് കമ്പനികൾക്കുള്ള ചട്ടങ്ങൾ റെഗുലേറ്ററി അതോറിറ്റികൾ അടുത്തിടെ കർശനമാക്കിയിട്ടുണ്ട്. സാമ്പത്തിക കൈമാറ്റങ്ങളിൽ യഥാർത്ഥ ഗുണഭോക്താവിൻ്റെ പരിശോധന ഉറപ്പാക്കുന്നത് സംബന്ധിച്ച്, കൈമാറ്റം ചെയ്യപ്പെട്ട തുകകൾ 50 ദിനാറിൽ കുറവാണെങ്കിലും കര്‍ശന നിരീക്ഷണം ഉറപ്പാക്കുന്നതാണ് പുതിയ ചട്ടങ്ങൾ.

Related News